രഹസ്യ വിവരം കിട്ടി പൊലീസ് ചെന്ന് തപ്പി… പിടിയിലായത് 24കാരനായ ഹരിപ്പാട് സ്വദേശി….
ഹരിപ്പാട്: കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ കഞ്ചാവുമായി പല്ലന പാനൂർ അറുതിയിൽ വീട്ടിൽ കണ്ണൻ ( 24) നെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ഷാജിമോൻ ബി, എസ്ഐ മാരായ അജിത്ത് കെ, വർഗ്ഗീസ് മാത്യു, എസ് സിപി ഒമാരായ അനിൽ, ശ്യാം, സി പി ഒ സഫീർ, ഹോം ഗാർഡ് മഹേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.