സ്വകാര്യ ബസ് പരിശോധനയിൽ പിടികൂടിയത്…
സ്വകാര്യ ബസ് പരിശോധനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു . ചേർത്തല വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന എൻ എം ബസ് ആണ് പിടികൂടിയത്. ബസ്സിൽനിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി.
സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വില്പന നടത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ഡാൻസാഫ് ആണ് ബസ് പിടികൂടിയത്.