സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം.. മൂന്ന് പേർ മരിച്ചു.. 13 പേർക്ക്….
മണിപ്പൂരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു.അപകടത്തിൽ 13 ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടുപേർ സംഭവ സ്ഥലത്തുവച്ചും, ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പതിനഞ്ചോളം ബിഎസ്എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.പരുക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.