പ്രമുഖ കമ്പനികളിൽ അവസരം…തൊഴിൽ മേളയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്…

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712.

അതേസമയം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലെ പ്രവേശനത്തിനുള്ള അഭിമുഖം മാര്‍ച്ച് 13ന് രാവിലെ ഒമ്പത് മുതല്‍ തലശ്ശേരി മണ്ണയാടുളള സഹകരണ പരിശീലന ട്രെയിനിങ് കോളേജില്‍ നടത്തും. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവരങ്ങള്‍  www.kicma.ac.in ല്‍ ലഭ്യമാണ്. ഫോണ്‍- 547618290/9447002106.

Related Articles

Back to top button