കൊല്ലത്ത് 17കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…
കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. സ്കൂളിലെ കുട്ടികളുമായി എന്തോ പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ഇന്നലെ വൈകുന്നേരം ഏറെ നേരം ഫോണിൽ സംസാരിച്ചിരുന്നു. അതിന് ശേഷമാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.