റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീലുകൾ നിരത്തിയ നിലയിൽ ….
കോഴിക്കോട് പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീലുകൾ നിരത്തിയ നിലയിൽ . പന്നിയങ്കര ആർ കെ മിഷൻ സ്കൂളിലെ സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് ഇന്നലെ രാത്രി കരിങ്കൽ നിരത്തിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കല്ലായി സ്വദേശിയെയാണ് ആർപിഎഫ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഇയാൾ ലഹരിയിൽ ആയിരുന്നു എന്ന് സംശയമുണ്ട് .
സംഭവത്തിൽ ആർപിഎഫ് കേസെടുത്തിട്ടുണ്ട് പ്രധാനമായിട്ടും റെയിൽവേ ഭൂമിയിൽ അതിക്രമിച്ച കയറിയതിനും അതുപോലെതന്നെ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത് . സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് .കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നു .