കൊല്ലത്ത് ദേവാലയ വളപ്പിൽ ഒരു സ്യൂട്ട് കേസ്.. തുറന്ന് നോക്കിയപ്പോൾ കണ്ടത്.. അന്വേഷണം ആരംഭിച്ച് പൊലീസ്….
കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന തുടങ്ങി.വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.