മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണു.. ചേർത്തലയിൽ സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി…

ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ കൂട്ടയടി.സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലിൽ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ ഇവര്‍ക്കുമേൽ വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഇതിനെചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.

സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്‍റെ മകൻ, മുൻ ലോക്കൽ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ട മൂന്നു പേരും അഭിഭാഷകരാണ്.

Related Articles

Back to top button