സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം.. എം എം ലോറൻസിന്റെ വീഡിയോ പുറത്ത് വിട്ട് മകൾ…
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ തൻ്റെ കൈവശമുണ്ടെന്ന് മകൾ സുജാത ബോബൻ. തനിക്ക് സ്വർഗത്തിൽ പോകണം എന്നും യേശുവിനെ കാണണം എന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണം എന്നും തൻ്റെ പിതാവ് പറയുന്ന വീഡിയോയാണ് തന്റെ പക്കലുണ്ടെന്ന അവകാശവാദവുമായി സുജാത എത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പുനപരിശോധന ഹർജി നൽകിയിട്ടുണ്ടെന്നും വീഡിയോ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും സുജാത വെളിപ്പെടുത്തി.
മൃതദേഹം സംസ്കരിക്കണം എന്നായിരുന്നു എം എം ലോറൻസിൻ്റെ ആഗ്രഹം. സ്റ്റഡി മെറ്റീരിയൽ ആകാൻ അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. കുടുംബവുമായി കൂടിയാലോചിക്കാതെ ആണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയതെന്നും മൃതദേഹം വിട്ടുകിട്ടണമെന്നും സുജാത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.