‘ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം’..രാഹുല്‍ ഗാന്ധി

ആശ വര്‍ക്കര്‍മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. തിരുവനന്തപുരത്ത് ആശ വര്‍ക്കമാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കമാര്‍ പ്രതിഷേധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

കേരളത്തില്‍ നിന്നുള്ള എംപിമാരും പാര്‍ലമെന്റില്‍ ആശ വര്‍ക്കര്‍മാരുടെ വിഷയം അവതരിപ്പിച്ചു. കെ സി വേണുഗോപാല്‍, ശശി തരൂര്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് ആശ വര്‍ക്കര്‍മാരുടെ സമര ആവശ്യങ്ങള്‍ ഉന്നയിച്ചത്. 232 രൂപ മാത്രമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

Related Articles

Back to top button