ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ.. കിവീസിനെ മലർത്തിയടിച്ചു….

ത്രില്ലര്‍ മാച്ചിനൊടുവില്‍ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് രോഹിത് ശര്‍മയും സംഘവും. ദുബൈയില്‍ നടന്ന ഫൈനലില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് ആണ് ഇന്ത്യയുടെ മറുപടി. കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ടീം ആയി ഇന്ത്യ മാറി.

ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായത്.

Related Articles

Back to top button