ബൈക്കിൽ സഞ്ചരിക്കവെ ചാടിവീണ് പുലി.. മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക്…

ബൈക്കിൽ പോകുന്നതിനിടെ പുലി ചാടി വീണു. മലപ്പുറം മമ്പാട് ഒരാള്‍ക്ക് പരിക്കേറ്റു. പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് ആക്രമണം. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലിയുടെ നഖം കാലിൽ കൊണ്ടാണ് പരിക്കേറ്റത്. ഭാഗ്യംകൊണ്ടാണ് പുലി കൂടുതൽ ആക്രമിക്കാതെ സ്ഥലത്ത് നിന്ന് പോയത്. മറ്റു ശരീരഭാഗങ്ങളിൽ പുലിയുടെ ആക്രമണം ഏൽക്കാത്തതിനാലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button