ഫർസാനയെ കൊന്നത് സ്‌നേഹംകൊണ്ടല്ല.. പിന്നിൽ കൊടും പക.. പിതാവിന്റെ കാറും പണയപ്പെടുത്തി.. പുതിയ വെളിപ്പെടുത്തലുമായി അഫാൻ….
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ.
തന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തിയതിനുള്ള പ്രേരണയെക്കുറിച്ചാണ് അഫാന്റെ പ്രതികരണം.തനിക്ക് ഫര്‍സാനയോട് പ്രണയമല്ല, കടുത്ത പകയാണ് തോന്നിയതെന്നാണ് അഫാന്റെ പുതിയ മൊഴി. പണയം വെയ്ക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാനെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ഇത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി.
സ്വന്തം കുഞ്ഞനിയന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കൊലപ്പെടുത്താന്‍ ഉറച്ച രാത്രിയില്‍ വന്‍ പ്ലാനിംഗോടെയാണ് അഫാന്‍ തന്റെ വീട്ടിലേക്ക് ഫര്‍സാനയേയും എത്തിച്ചത്. മാതാവ് ഷെമിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്നും അഫാന്‍ മുളക് പൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിലേക്ക് എത്തുന്നവരെ ആക്രമിക്കാനായിരുന്നു നീക്കം. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്.പിതാവ് അബ്ദുൾ റഹീമിന്റെ കാർ പണയം വെച്ചത് പെൺ സുഹൃത്തായ ഫർസാനയുടെ സ്വർണ്ണമാല തിരിച്ചെടുപ്പിക്കാനായിരുന്നുവെന്നും അഫാൻ പറഞ്ഞു.തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി അഫാന്റെ പിതാവ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. നെടുമങ്ങാട് റജിസ്‌ട്രേഷനുള്ള കാറാണ് നഷ്ട്ടമായതെന്നും അബ്ദുൾ റഹീം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.