നിരവധി ലഹരിക്കേസിലെ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി…

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി പോലീസ് . നിരവധി ലഹരികേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് ഫാത്തിമ. കണ്ണൂർ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.കണ്ണൂർ ജില്ലാ പൊലീസ് കമ്മീണറുടെ കാപ്പാ പട്ടിക പ്രകാരമുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടറാണ് ഫാത്തിമയ്ക്ക് ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

Related Articles

Back to top button