കൊല്ലത്ത് സമ്മേളനത്തിന് മുകേഷ് എംഎൽഎ എത്തി…
കൊല്ലം: അസാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തി എം മുകേഷ് എംഎല്‍എ. ജോലി സംബന്ധമായ തിരക്കുകള്‍ കാരണമാണ് രണ്ട് ദിവസം മാറിനിന്നതെന്നും മുന്‍കൂട്ടി പാര്‍ട്ടിയെ അറിയിച്ചിരുന്നെന്നുമാണ് വിശദീകരണം. മാധ്യമങ്ങള്‍ക്കുള്ള കരുതലിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോ നല്‍കുന്ന സ്നേഹത്തിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടി മെമ്പർമാരാണ്, ഞാൻ മെമ്പറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.