റമദാൻ മാസത്തിൽ നോമ്പെടുത്ത് വിജയ്.. ഇഫ്താർ വിരുന്നും ഒരുക്കി….
റമദാൻ മാസത്തിെല ആദ്യ വെള്ളിയാഴ്ച ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടനും രാഷ്‌ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു പരിപാടി. വിജയ് വിശ്വാസികൾക്കൊപ്പം പരമ്പരാഗത വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ചാണ് ഇഫ്താര്‍ ചടങ്ങിൽ പങ്കെടുത്തത്. ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു .
റായപ്പേട്ടയിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്. ചെന്നൈയിലുടനീളമുള്ള 15 പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിച്ചതായും 3,000 ത്തോളം പേരെ ഉൾക്കൊള്ളാൻ ക്രമീകരണങ്ങൾ ചെയ്തതായുമാണ് റിപ്പോർട്ട്.വിജയ് പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെയും എല്ലാവരുമായി ഇടപെഴകുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങൾ സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആരാധകർ പ്രശംസിക്കുന്നുണ്ട്.