കുടുംബം നോക്കാൻ വേണ്ടി അമ്മ വിദേശത്ത്…മക്കള്‍ വാടകവീട്ടിൽ ചെയ്യ്തത്….ഒടുവിൽ പോലീസ് എത്തി കൈയോടെ പൊക്കി…
തൃശൂർ നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്. അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ബാംഗ്ലൂരുവിൽ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്ന് വാടക വീട്ടിൽ വെച്ചാണ് യുവാക്കളുടെ ലഹരി കച്ചവടം . അലന്‍റെയും അരുണിന്‍റെയും അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ് അച്ഛൻ ജീവിച്ചിരിപ്പില്ല പൊലീസ് പറഞ്ഞു.