ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ.. അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും.. പരാതിയുമായി….

ട്രെയിനിലെ ശുചിമുറിയിൽ തന്റെ ഫോൺ നമ്പർ എഴുതിയിട്ടുവെന്ന പരാതിയുമായി യുവതി.ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയിൽ യുവതി പറയുന്നു. പേരും ഫോൺ നമ്പറും എഴുതിയിട്ടത് പ്രതികാര നടപടിയെന്നാണ് യുവതി പറയുന്നത്.വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തിൽ ഫോൺ നമ്പർ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടതെന്നും ഷബ്ന പറയുന്നു.പൊലീസിലും ആർപിഎഫിലും പരാതി നൽകിയതായി യുവതി അറിയിച്ചു. കണ്ണൂർ – ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ എഴുതിയിട്ടത്.

Related Articles

Back to top button