പഴക്കച്ചവടത്തിന്റെ പേരിൽ തർക്കം.. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി.. പ്രതികൾ…

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പ്രതികൾ പിടിയിൽ.വടക്കഞ്ചേരി കണക്കൻതുരുത്തി സ്വദേശി നാസറിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവർ ആലത്തൂർ പൊലീസിന്റെ പിടിയിലായി. പഴക്കച്ചവടം സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

നെന്മാറ ഗോമതിക്ക് സമീപത്ത് വെച്ച് ഇന്നലെ അർദ്ധരാത്രിയോടെയാണ് തട്ടിക്കൊണ്ടു പോകൽ നടന്നത്. നാസറിന്റെ വാഹനം തടഞ്ഞുനിർത്തിയാണ് തട്ടിക്കൊണ്ടു പോയത്.ഡ്രൈവർ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി പൊലീസ്, മംഗലത്ത് വെച്ച് വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല.
പിന്തുടർന്ന് പോയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. മർദ്ദനമേറ്റ നാസർ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button