കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം.. മൂന്ന്പേർക്ക് ദാരുണാന്ത്യം… മരിച്ചവരിൽ അച്ഛനും മകനും….
നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം. മൂന്ന് പേർക്ക് ദാരുണാന്ത്യം. അച്ഛനും മകനും ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചിരിക്കുന്നത്.കാസർഗോഡ് മഞ്ചേശ്വരത്ത് ഇന്ന് രാത്രിയിലായിരുന്നു അപകടം നടന്നത്.കാസർഗോഡ് ബായിക്കട്ട സ്വദേശികളായ ജനാർദന, വരുൺ, കൃഷ്ണ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കാർ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്ന നാലു പേരെയും പുറത്തെടുത്തത്. പുറത്തെടുത്തെങ്കിലും മൂന്നുപേർ മരിച്ചിരുന്നു. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വരുന്ന റിപ്പോർട്ടുകൾ.