യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍.. ഒരാൾ അറസ്റ്റിൽ…
ഹരിയാനയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബഹദൂര്‍ഗഢ് സ്വദേശി സച്ചിനാണ് അറസ്റ്റിലായത്. ഹിമാനി നര്‍വാള്‍ തന്നില്‍ നിന്നും പണം തട്ടിയതായി പ്രതിയുടെ മൊഴി. ഇരുവരും തമ്മില്‍ സ്‌നേഹബന്ധത്തില്‍ ആയിരുന്നെന്നും മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
തന്നെ ഭീഷണിപ്പെടുത്തുകയും ലക്ഷക്കണക്കിന് രൂപ ഹിമാനി തട്ടിയെടുത്തതായും പ്രതി പറഞ്ഞു .മൃതദേഹം കണ്ടെത്തിയ സ്യൂട്ട് കേസ് ഹിമാനിയുടേതാണെന്നും വസതിയില്‍ വച്ചാണ് അവര്‍ കൊലചെയ്യപ്പെട്ടതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അതേസമയം പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ഹിമാനി നര്‍വാലിന്റെ സഹോദരന്‍ ആരോപിച്ചു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും സഹോദരന്‍ ജതിന്‍ പറഞ്ഞു.റോഹ്ത്തക്ക് ജില്ലയിലെ ബസ്റ്റാന്‍ഡിന് സമീപമാണ് കൊല്ലപ്പെട്ട നിലയില്‍ ഹിമാനി നര്‍വാലിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയത്. സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹം ഷാള്‍ കൊണ്ട് കഴുത്തു മുറുക്കിയ നിലയിലായിരുന്നു.