കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഇല്ല…വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേത്…

കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. സിബിഐ അന്വേഷണം വേണ്ട എന്ന് തന്നെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തീരുമാനിച്ചിരിക്കുന്നത്. ഡിസ്മിസ് എന്ന ഒറ്റവരെയുള്ള വിധി ന്യായമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് മാരായ പി ബി സുരേഷ്, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം. ഇതിന്മേൽ വിശദമായ വാദം നേരത്തെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് കേട്ടിരുന്നു. ആദ്യം സിംഗിൾ ബെഞ്ച് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മഞ്ജുഷ ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്. ഇപ്പോൾ ഈ അപ്പീലിലുള്ള വിധിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles

Back to top button