അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചു… യൂത്ത് കോൺ​ഗ്രസ് നേതാവായ അധ്യാപകനെതിരെ പരാതി..

സ്കൂളില്‍ വച്ച് കോണ്‍ഗ്രസ് നേതാവായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായി മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നൽകിയത്. സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി.

വഴങ്ങാതെ വന്നതോടെ ഭീഷണിപെടുത്തി. ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും അധ്യാപിക പറഞ്ഞു. 2022 ലായിരുന്നു പീഡനശ്രമം. അക്ബര്‍ അലിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍. ഇതേ സ്കൂളിലെ അധ്യാപകനാണ് അക്ബർ അലി. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്ബറലിയെ യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ടെന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. 

Related Articles

Back to top button