ഇസ്രയേലില്‍ മലയാളി വെടിയേറ്റു മരിച്ചു…രണ്ട് മലയാളികൾ ഇസ്രയേൽ ജയിലില്‍..
ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി ഗബ്രിയേലാണ് മരിച്ചത്. സന്ദർശക വിസയിൽ ജോർദാനിലെത്തിയതാണ് ഗബ്രിയേൽ. തലയ്ക്കു വെടിയേറ്റാണ് മരണം. വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി.
മേനംകുളം സ്വദേശി എഡിസനാണ് നാട്ടിലെത്തിയത്.
നാലുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ജോർദാനിലാണ് ഇവർ ആദ്യം എത്തിയത്. ഇവിടെനിന്ന് ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്. മറ്റുരണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിലാണെന്നാണ് വിവരം. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു.