ആലപ്പുഴയിൽ വെറ്ററിനറി സർജൻ വാക്ക് ഇൻ ഇന്റർവ്യൂ നാളെ രാവിലെ 11 മുതൽ…
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വെറ്ററിനറി ഒബസ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ഫോണ്‍: 0477-2252431.