ജോലിക്ക് പോകുകയായിരുന്ന സ്ത്രീകൾക്ക് ഇടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ച് കയറി.. രണ്ട് യുവതികൾക്ക്….
നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശികളായ 38 വയസ്സുള്ള കുമാരി 48 വയസ്സുള്ള കൊളഞ്ചി എന്നീ രണ്ടുപേർക്കാണ് പരിക്കേറ്റിരിക്കുന്നത്.തൃശ്ശൂർ കുന്നംകുളം പോലീസ് സ്റ്റേഷൻ സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. ഇവർ ഈ പ്രദേശത്ത് കൂലിപ്പണി എടുത്ത് ജീവിക്കുന്നവരാണ് .ജോലിക്കായി രാവിലെ പോകുമ്പോളാണ് നിയന്ത്രണം വിട്ട വാഹനം ഇവർക്കിടയിലേക്ക് ഇടിച്ചു കയറിയത്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ് . ഇവരെ കുന്നംകുളത്തെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ പോലീസ് കാർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.