വീട്ടിൽ ശിവലിംഗം പ്രതിഷ്ഠിച്ചാൽ ഐശ്വര്യം വരുമെന്ന് സ്വപ്‍നം കണ്ടു.. പിന്നാലെ മോഷണം.. പിടിയിൽ….

ശിവലിംഗം വീട്ടിൽ സ്ഥാപിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന യുവതിയുടെ സ്വപ്നത്തിന് പിന്നാലെ മോഷണത്തിനിറങ്ങി കുടുംബം.ബം. ശിവരാത്രിയുടെ തലേ ദിവസമാണ് രാജ്‌കോട്ടിലെ പുരാതന ഭിധ്ഭഞ്ജൻ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ശിവലിംഗം മോഷണം പോയത്. മോഷണവിവരം പുറത്തായതിനെ തുടർന്ന് വൻ പ്രതിഷേധവും തർക്കവുമാണ് പ്രദേശത്ത് ഉണ്ടായത്. പിന്നീട് ശിവലിംഗം കടലിലെറിഞ്ഞെന്ന വാർത്തകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് പൊലീസും സ്കൂബ ഡൈവിംഗ് സംഘവും കടലിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടരന്വേഷണത്തിലാണ് ഒരു കുടുംബമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.

ദ്വാരകയ്ക്ക് അടുത്തുള്ള സബർകാന്തയി ഗ്രാമത്തിലെ മഹേന്ദ്ര മക്വാന എന്നയാളുടെ അനന്തരവൾ ഒരു സ്വപ്നം കണ്ടു ,വീട്ടിൽ ഒരു ശിവലിംഗം സ്ഥാപിക്കുന്നത് കുടുംബത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും ഗുണകരമെന്നായിരുന്നു സ്വപ്നം, തുടർന്നാണ് ശിവലിംഗം മോഷ്ടിക്കാൻ കുടുംബം തീരുമാനിക്കുന്നത്.ഇതിന്റെ ഭാഗമായി കുടുംബത്തിലെ 7-8 അംഗങ്ങൾ ശിവരാത്രിയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ ദ്വാരകയിലെത്തി ക്ഷേത്രവും പരിസരവും നിരീക്ഷിച്ചു ,പിന്നീട് രണ്ട് വാഹനങ്ങളിലായെത്തിയ സംഘം ശിവലിംഗം മോഷ്ടിച്ചത്.പ്രതിയായ രമേശ്, അദ്ദേഹത്തിന്റെ അനന്തരവൻമാരായ മനോജ് മക്വാന , വനരാജ് സിംഗ് മക്വാന , കൂട്ടാളി ജഗത് സിംഗ് മക്വാന എന്നിവരെയും മൂന്ന് സ്ത്രീകളെയും കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് ദ്വാരക ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Related Articles

Back to top button