സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു.. ബസിലുണ്ടായിരുന്നവർക്ക്..
മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റത്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.