അതിരപ്പിള്ളിയിൽ ജീപ്പിൽ കടത്തിക്കൊണ്ട് വന്നത് 40 ലിറ്റർ വിദേശ മദ്യം…ഒരാൾ അറസ്റ്റിൽ
അതിരപ്പിള്ളിയിൽ വിൽപ്പനയ്ക്കായി ജീപ്പിൽ കടത്തിക്കൊണ്ട് വന്ന 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശി രമേഷ്(52) എന്നയാളാണ് പിടിയിലായത്. അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിൽ അനധികൃത വിൽപ്പന നടത്തുന്നതിനാണ് ഇയാൾ മദ്യം കടത്തിക്കൊണ്ട് വന്നത്.



