മൂന്ന് കോഴിക്കടകളില്‍ മോഷണം…മോഷ്ടാവ് ഒരാള്‍ തന്നെ…

ഇന്ന് പുലര്‍ച്ചെ നരിക്കുനി, എളേറ്റില്‍ വട്ടോളി എന്നിവിടങ്ങളിലെ മൂന്ന് കോഴിക്കടകളില്‍ മോഷണം. പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം നടന്നത്. നരിക്കുനി-പൂനൂര്‍ റോഡില്‍ ഹുസൈന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള അമാന ചിക്കന്‍ സ്റ്റാളിലും, നെല്ലിയേരിതാഴത്തുള്ള ചിക്കന്‍ സ്റ്റാളിലും എളേറ്റില്‍ വട്ടോളിയിലെ പാലങ്ങാട് റോഡിലെ പ്രവാസി ചിക്കന്‍ സ്റ്റാളിലുമാണ് മോഷണം നടന്നത്.
പ്രവാസി കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭമായ പ്രവാസി ചിക്കന്‍ സ്റ്റാളില്‍ നിന്ന് 10000 ല്‍ അധികം രൂപ നഷ്ടപ്പെട്ടതായി നടത്തിപ്പുകാരനായ ഷമീര്‍ പറഞ്ഞു. പുലര്‍ച്ചെ കോഴി എത്തിക്കുന്ന വണ്ടിക്കാര്‍ക്ക് കൈമാറാന്‍ സൂക്ഷിച്ച തുകയാണ് നഷ്ടപ്പെട്ടത്. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം. ഒരു കടയില്‍ നിന്നുള്ള മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുന്നിട്ടുണ്ട്. കടയിലെ താക്കോല്‍ സൂക്ഷിച്ച സ്ഥലത്തെ കുറിച്ച് അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button