വഴിയില്‍ വെച്ച് എസ്ഐ മര്‍ദ്ദിച്ചു…മുഖ്യമന്ത്രിക്ക് പരാതി നല്കി സിപിഎം പ്രവര്ത്തകന്..
വഴിയരികില്‍ സംസാരിച്ചു നില്ക്കുമ്പോള് പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് പന്നിയങ്കര എസ്ഐ കിരണ്‍ ശശിധരന് മര്‍ദ്ദിച്ചെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് അംഗം മുഖ്യമന്ത്രിക്ക് പരാതി നല്കി. തിരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ കെ സി മുരളീകൃഷ്ണനാണ് സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മീഷണര്‍, മനുഷ്യാവകാശ കമ്മീഷന്, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി എന്നിവര്‍ക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഫറോക്ക് അസി. കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.