സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന കണ്ടെയ്നർ ഉപേക്ഷിക്കപ്പെട്ട നിലയിൽ….ജാഗ്രതാ നിർദേശം…
Abandoned container suspected to be a steel bomb
വടകര അഴിയൂർ കോറോത്ത് റോഡിൽ തുരുത്തിപ്പറമ്പ് സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന കണ്ടെയ്നർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഇന്നലെ രാത്രിയോടെയാണ് ആൾ താമസമില്ലാത്ത പറമ്പിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന കണ്ടെയ്നർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വടകരയിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് ഇത് കസ്റ്റഡിയിലെടുക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇത് നിർവീര്യം ആക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.