ആറളം ഫാമിലെത്തി ശശീന്ദ്രൻ…പ്രതിഷേധം അവസാനിപ്പിച്ചു…
Sashindran reached Aralam farm... ended the protest...
ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകളായി തുടർന്ന പ്രതിഷേധം അവസാനിപ്പിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ആറളം ഫാമിലെത്തി നാട്ടുകാരോട് നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.നിങ്ങളെപോലെ പച്ച മനുഷ്യനാണ് താനെന്നും നിങ്ങൾക്കുള്ളതുപോലെ ആ വേദന താനും പങ്കുവെയ്ക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.ആറളം പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിനു ശേഷമായിരുന്നു മന്ത്രി നാട്ടുകാരെ കണ്ടത്.
മരിച്ചവരുടെ കുടുംബത്തിന്റെ താൽപര്യമനുസരിച്ച് മൃതദേഹങ്ങൾ സംസ്കരിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു അനുഭവം ഈ നാട്ടുകാർക്ക് ഇനി ഉണ്ടാകാൻ പാടില്ല. അതിന് വളരെ ആസൂത്രിതമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനം മന്ത്രി നേരിട്ടെത്തിയാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.