ഒരു ശൗചാലയത്തിൽ നിന്ന് മറ്റൊരു ശൗചാലയത്തിലേക്ക്…കൈയ്യോടെ പിടികൂടിയത്….
Stealing from one train toilet to another; Accused in custody
ട്രെയിനുകളിലെ ശൗചാലയത്തിൽ നിന്നും പൈപ്പുകൾ മോഷ്ടിക്കുന്നയാളെ റെയിൽവേ സുരക്ഷാസേന അറസ്റ്റ് ചെയ്തു. തമിഴ്നാട് പോത്തന്നൂർ മേട്ടൂർ തോട്ടംകുറിച്ചി ഗാന്ധിനഗർ സ്വദേശി ഗാന്ധിയാണ് (50) പിടിയിലായത്. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ തീവണ്ടിയിലെ രണ്ട് കോച്ചുകളിലെ ശൗചാലയത്തിൽ നിന്നും ടാപ്പുകൾ തുടർച്ചയായി നഷ്ടമായിരുന്നു. ഇതിനെതുടർന്ന് റെയിൽവേ എൻഞ്ചിനീയറിംഗ് വിഭാഗം റെയിൽവേ സുരക്ഷാസേനയ്ക്ക് പരാതി നൽകുകയായിരുന്നു.
ഇതിന്റെ ഭാഗമായി പരിശോധന കർശനമാക്കിയപ്പോഴാണ് പ്രതി കുടുങ്ങിയത്. ഒരു ശൗചാലയത്തിൽ നിന്ന് മറ്റൊരു ശൗചാലയത്തിലേക്ക് ഒരാൾ കയറിയിറങ്ങിയത് സംശയത്തോടെ വീക്ഷിച്ച ഉദ്യോഗസ്ഥർ പ്രതിയെ കൈയ്യോടെ പിടികൂടി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും എട്ട് ടാപ്പുകൾ സുരക്ഷാസേന കണ്ടെത്തി. ആറ് ടാപ്പുകൾ വീതം പ്രതിദിനം മോഷ്ടിക്കുന്ന പ്രതി ഇവ ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി ഗാന്ധിയെ റിമാൻഡ് ചെയ്തു.