ആശ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു…മുഴുവൻ കുടിശികയും നൽകി എന്നത് തെറ്റായ പ്രചരണം….
Asha workers strike
ആശ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളീലേക്കും വ്യാപിപ്പിക്കുന്നു.27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും. കൂടുതൽ ജില്ലകളിലും സമരം വ്യാപിപ്പിക്കും.ചെയ്ത ജോലിയുടെ റിപ്പോർട്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.അത് നൽകേണ്ടെന്നാണ് തീരുമാനം.ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബർ മാസത്തെ മാത്രം ആണെന്നും മുഴുവൻ കുടിശിക നൽകി എന്നത് തെറ്റായ പ്രചരണമെന്നും സമരസമിതി വ്യക്തമാക്കി.