ഹോട്ടലിൽ മന്തി വാങ്ങാനെത്തി പിന്നാലെ കല്ലേറ്…ഭക്ഷണം കഴിച്ചുകൊണ്ടിരിന്ന യുവതിക്കും കുഞ്ഞിനും…

After coming to the hotel to buy manti, stones were thrown at the young woman and her child who were eating.

കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ എത്തിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമാണ് രണ്ടംഗ സംഘം വന്ന് ഹോട്ടലിന് നേരെ കല്ലെറിഞ്ഞത്. ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button