ആശാവര്ക്കര്മാരുടെസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ്…
Mahila Congress has declared solidarity with the struggle of Asha workers.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവര്‍ക്കര്‍മാർ നടത്തുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ്. കൂടുതൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് തീരുമാനം. ‘മഹിള കോൺഗ്രസ് ആശമാർക്കൊപ്പം’ എന്ന സമര പരിപാടിയുടെ ഭാഗമായി ഇന്നു മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബ്ലോക്കുകളിൽ നിന്നുള്ള മഹിള കോൺഗ്രസുകാർ സമര പന്തലിലേക്ക് ജാഥ നടത്തും. നാളെ സംസ്ഥാന വ്യാപകമായി 282 ബ്ലോക്ക് കേന്ദ്രങ്ങളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കും.