ആറളം കാട്ടാന ആക്രമണം….ആനമതിൽ നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം…

Minister's instructions to complete construction of elephant wall immediately...

തിരുവനന്തപുരം: ആറളം കാട്ടാന ആക്രമണത്തില്‍ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനം- വന്യജീവി വകുപ്പ് മന്ത്രി. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കരിക്കാമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട ആദിവസികളാണിവർ. ആറളം ഫാം 13-ാം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്. ഉച്ചയ്ക്കാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നു. മരിച്ചവരുടെ മൃതേഹങ്ങൾ വൈകുന്നേരമാണ് കണ്ടെത്തുന്നത്.

Related Articles

Back to top button