കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ ഡി.കെ സിങ്ങിൻ്റെ വാഹനം അപകടത്തിൽപെട്ടു…

Kerala High Court Judge DK Singh`s car met with an accident in Lucknow

കേരള ഹൈക്കോടതി ജഡ്ജി ഡി.കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ഉത്തർപ്രദേശിലെ ലക്‌നൗവിലെ സുൽത്താൻപൂർ റോഡിൽ വച്ചാണ് അപകടമുണ്ടായത്. സമാജ് വാദി പാർട്ടി എം.എൽ.എ. രാകേഷ് സിങ്ങിൻ്റെ വാഹനവ്യൂഹത്തിലെ വാഹനവുമായി ജസ്റ്റിസ്‌ ഡി.കെ സിങ് സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. ജസ്റ്റിസ്‌ ഡി.കെ. സിങ്ങിന് കാര്യമായ പരിക്കുകളില്ലെന്ന് ഉത്തർ പ്രദേശ് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

അതെ സമയം വാഹനങ്ങളിൽ ഉണ്ടായിരുന്ന ചില പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ഉത്തർപ്രദേശ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അലഹബാദ് ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ്‌ ഡി.കെ സിങ് ഉത്തർ പ്രദേശ് സ്വദേശിയാണ്.

Related Articles

Back to top button