കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹനയാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘം…പിടിയിലയവരിൽ കായംകുളം സ്വദേശിയും…

Robbery gang targets motorists posing as central agency officials.

പാലക്കാട് ഹൈവേ കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന സംഘം പിടിയിൽ. പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗം സംഘം പിടിയിലായത്. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയിൽ വെച്ച് വാഹനയാത്രക്കാരെ കവര്‍ച്ചയ്ക്കിരയാക്കാൻ ശ്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്ണു രാജ്, കണ്ണൂർ കാടാച്ചി സ്വദേശി പ്രജേഷ്, കൂത്തുപറമ്പ് സ്വദേശി  ഷിജിൻ ,ആലപ്പുഴ  കായംകുളം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്.

Related Articles

Back to top button