ട്രാക്കിൽ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടി.. പ്രതികളുടെ വാദം തള്ളി പോലീസ്…

With the intention of subverting the post on the track

കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലഫോൺ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടിയെന്ന് എഫ്ഐആർ. മദ്യലഹരിയിൽ ആയിരുന്നു എന്ന പ്രതികളുടെ വാദം പോലീസ് തള്ളി. പ്രതികളെ റെയിൽവേ ട്രാക്കിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെരുമ്പുഴ സ്വദേശി അരുൺ,കുണ്ടറ സ്വദേശിരാജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ എന്ന് പോലീസ് പറയുന്നു.

കുണ്ടറ സ്വദേശി രാജേഷിനെയും പെരുമ്പുഴ സ്വദേശി അരുണിനെയും ഇന്ന് റെയിൽവേ പൊലീസിന് കൈമാറിയേക്കും. സംഭവത്തിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. കാസ്റ്റ് അയൺ എടുക്കാൻ വേണ്ടിയാണ് ടെലിഫോൺ പോസ്റ്റ് എടുത്തതെന്നായിരുന്നു പ്രതികൾ മൊഴി നൽകിയത്. ടെലിഫോൺ പോസ്റ്റിൽ നിന്നും കാസ്റ്റ് അയൺ വേർപെടുത്താൻ ശ്രമിച്ചപ്പോഴാണ് റെയിൽ ട്രാക്കിൽ കൊണ്ടു വെച്ചത്. ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ അടിച്ച് പൊട്ടിച്ച് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ടെലിഫോൺ പോസ്റ്റ് ഉപേക്ഷിച്ച് പോയി എന്നാണ് പ്രതികൾ നൽകിയ മൊഴി.

Related Articles

Back to top button