ട്രെയിൻ കയറിയിറങ്ങിയാൽ എളുപ്പത്തിൽ മുറിച്ചെടുക്കാമെന്ന് കരുതി…കുണ്ടറയിലെ ട്രെയിൻ അട്ടിമറിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്…

nia-interrogates-two-accused-on-telephone-post-railway-track-kundara-kollam

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നായിരുന്നു ആരോപണം. എന്നാൽ ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി.

ട്രെയിൻ കയറി ഇറങ്ങിയാൽ എളുപ്പത്തിൽ പോസ്റ്റ് മുറിച്ചെടുക്കാമെന്നാണ് കരുതിയതെന്നും പ്രതികളായ അരുണും രാജേഷും പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതികളുടെ മൊഴി കുണ്ടറ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. അട്ടിമറി സാധ്യത പരിശോധിക്കുന്നുണ്ട്. എൻഐഎ സംഘം പ്രതികളുടെ മൊഴിയെടുത്തു. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു.

Related Articles

Back to top button