കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപ്പിടിത്തം…ഒരു കട പൂർണമായും കത്തിനശിച്ചു…അപകടകാരണം…

kanhangad fire accident

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപ്പിടിത്തം. സംഭവത്തിൽ കട പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.കടയിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോംപ്ലക്സിലാണ് അ​ഗ്നിബാധയുണ്ടായത്.

പെട്രോൾ പമ്പുൾപ്പെടെ അപകടമുണ്ടായ വസ്ത്രവ്യാപാരശാലയ്ക്ക് സമീപമുണ്ടായിരുന്നു. എങ്കിലും നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തമാണ് ഒഴിവാക്കാനായത്.

Related Articles

Back to top button