കുണ്ടറയിലെ ട്രെയിൻ അട്ടിമറി.. പോസ്റ്റ് എടുത്തത് എന്തിനെന്ന് വ്യക്തമാക്കി പ്രതികൾ..പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും….
കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പിടിയിലായ കുണ്ടറ സ്വദേശി രാജേഷിനെയും പെരുമ്പുഴ സ്വദേശി അരുണിനെയും ഇന്ന് റെയിൽവേ പൊലീസിന് കൈമാറിയേക്കും. മദ്യലഹരിയിൽ ചെയ്ത് പോയതാണെന്നാണ് പ്രതികളുടെ മൊഴി. ടെലിഫോൺ പോസ്റ്റ് എടുത്തത് ആക്രിക്കടയിൽ കൊടുക്കാനാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു .പ്രതികൾക്ക് എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കും. പ്രതികളുടെ മൊഴി ശരിയാണോ എന്നും അന്വേഷിക്കും. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പെരുമ്പുഴ സ്വദേശി അരുൺ നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്. വൻ അപകടം തെന്നിമാറിയത് തലനാരിഴയ്ക്കാണ്. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്.