വീടിന്റെ ഓടുപൊളിച്ച് വൻ കവർച്ച.. വീട്ടിലുണ്ടായിരുന്ന സ്വർണങ്ങൾ തൂത്തുവാരി കൊണ്ടുപോയി….

25 Pavan Gold Stolen in a House in Mukkam

വീടിന്റെ ഓടുപൊളിച്ചു വൻ കവർച്ച. വീട്ടിലുണ്ടായിരുന്ന 25 പവൻ സ്വർണ്ണം മോഷണം പോയി. ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായിരിക്കുന്നത്.കോഴിക്കോട് മുക്കത്ത് കുമാരനല്ലൂരിൽ ചക്കിങ്ങൾ സെറീനയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്താണ് മോഷണം നടന്നത്.അതിവിദഗ്ദ്ധന്മായി വീടിന്റെ ഓട് പൊളിച്ചാണ് കള്ളൻ വീടിനകത്ത് കയറിയത്. വീട്ടുകാർക്ക് ബന്ധുവിനെ സംശയമുള്ളതായി പൊലീസിനോട് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button