12 വർഷത്തെ തിരച്ചിലിന് അവസാനം.. മാവോയിസ്റ്റ് നേതാവ് സന്തോഷ് ഒടുവിൽ പിടിയിൽ…..

Maoist leader santhosh arrested

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ പോസൂരിൽ വച്ച് അറസ്റ്റിലായി. തമിഴ്നാട് ക്യു ബ്രാഞ്ച്, നൂതന സാങ്കേതിക വിദ്യ സഹായങ്ങളോടെ കേരള തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയതെന്നു പൊലീസ് വ്യക്തമാക്കി. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയിലെ മാവോവാദി പ്രവർത്തനങ്ങളിൽ സന്തോഷ് പ്രധാന കണ്ണിയായിരുന്നു. 2013 മുതൽ ഈ പ്രദേശങ്ങളിൽ നടന്ന സായുധ വിപ്ലവ പ്രവർത്തനങ്ങളിലും ഇയാൾ സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച നേതാവണ് സന്തോഷ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഏതാണ്ട് 45 ഓളം യുഎപിഎ കേസുകളിലും പ്രതിയാണ് ഇയാൾ.

2004 ജൂലൈയിൽ സന്തോഷ്, സിപി മൊയ്തീൻ, പികെ സോമൻ, മനോജ് പിഎം എന്നിവർക്കൊപ്പം ഇയാൾ രക്ഷപ്പെട്ടു. നിരന്തര ശ്രമത്തിനൊടുവിൽ സന്തോഷ് ഒഴികെയുള്ളവരെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് കേരളത്തിൽ നിന്നു രക്ഷപ്പെട്ടു. അന്നുമുതൽ തുടങ്ങിയ തിരച്ചിലാണ് ഇപ്പോൾ അവസാനം കണ്ടിരിക്കുന്നത്.

Related Articles

Back to top button