പോക്‌സോ കേസിൽ എടത്വാ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വെറുതേവിട്ടു
Pocso case arrest
അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ചാർജുചെയ്ത കേസിലെ പ്രതിയെ വെറുതേവിട്ടു കൊണ്ട് കോടതി ഉത്തരവായി. എടതാ തലവടി തൈപ്പറമ്പിൽ വീട്ടിൽ റിഞ്ജു രാജനെയാണ് കുറ്റക്കാരനല്ലെന്നു കണ്ട് ചെങ്ങന്നൂർ പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ. സുരേഷ്‌കുമാർ വെറുതേവിട്ടത്. 2024 സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിക്കുവേണ്ടി അഡ്വ. എ.ടി. പ്രദീപ്കുമാർ കോടതിയിൽ ഹാജരായി.