ഈ ഡയറ്റ് ഒന്ന് ഫോളോ ചെയ്യൂ.. മറവി തടയാം, ചെറുപ്പമാകാം….
what is mind diet
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് തലച്ചോറിന്റെ ആരോഗ്യത്തിന് നിർണായക പങ്കുണ്ട്.ദിവസം മുഴുവൻ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിലും പ്രായമാകുന്നത് തടയാനും ഒരുപരിധിവരെ സഹായിക്കുന്നു. ഇതിനായി മൈൻഡ് ഡയറ്റ് പിന്തുടരാം.ആദ്യം തന്നെ എന്താണ് ഈ മൈൻഡ് ഡയറ്റ് എന്ന് നോക്കാം…
ബയോളജിക്കല്‍ ഏജിങ്ങും ഡിമെന്‍ഷ്യയും തടയാന്‍ പിന്തുടരുന്ന രീതിയാണ് മൈന്‍ഡ് ഡയറ്റ് എന്നാണ് ഗവേഷകര്‍ പറയുന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. ഡിമെൻഷ്യ ബാധിക്കാത്ത അറുപത് വയസുകഴിഞ്ഞ 1644 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 1991 മുതൽ 2008 കാലയളവും വരെയുള്ള വിവരങ്ങളാണ് പരിശോധിച്ചത്. ഭക്ഷണക്രമവും മന്ദഗതിയിലുള്ള വാർദ്ധക്യ നിരക്കും തമ്മിലുള്ള ബന്ധം ഗവേഷകർ ഓരോ നാല് മുതൽ ഏഴ് വർഷം വരെ നിരീക്ഷിച്ചു. അവരുടെ ഭക്ഷണക്രമം, ന്യൂറോ കോഗ്നിറ്റീവ് പരിശോധനയുടെ ഫലം എന്നിവ പരിശോധിച്ചു. മൈൻഡ് ഡയറ്റ് പിന്തുടരുന്നവരിൽ പ്രായമാകലിൻ്റെ നിരക്കും മറവിരോഗ സാധ്യതയും കുറവാണെന്ന് കണ്ടതായി അനൽ ഓഫ് ന്യൂറോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
മൈൻഡ് ഡയറ്റ് ഉൾപ്പെടുന്ന ഭക്ഷണങ്ങൾ എന്തൊക്കെയെന്നോ..
ഇലക്കറികൾ: ആഴ്ചയിൽ ആറോ അതിലധികമോ ഇലക്കറികൾ കഴിക്കാൻ ശ്രമിക്കുക. വേവിച്ച പച്ചിലകൾ, ചീര, സലാഡുകൾ എന്നിവയും ഉൾപ്പെടുന്നു.
ധാന്യങ്ങൾ: ഓരോ ദിവസവും മൂന്നോ അതിലധികം തവണ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 100 ശതമാനവും ഗോതമ്പ് ബ്രെഡ്, ബ്രൗൺ റൈസ്, ക്വിനോവ, ഓട്സ്, ഹോൾവീറ്റ് പാസ്ത എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
ബെറികൾ: ആഴ്ചയിൽ രണ്ട് തവണയെങ്കിലും ബെറിപ്പഴങ്ങൾ ഉപയോഗിക്കാം. ബ്ലാക്ക് ബെറി, റാസ്പ്ബെറി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയിൽ ആൻ്റി ഓക്സിഡൻ്റ് ധാരാളം അടങ്ങിയിട്ടുണ്ട്.
നട്സ്: കുറഞ്ഞത് അഞ്ച് തവണയെങ്കിലും നട്സ് കഴിക്കാൻ ശ്രമിക്കുക. പോഷകങ്ങൾ കൂടുതൽ ലഭിക്കുന്നതിനായി വ്യത്യസ്തയിനം നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഒലിവ് ഓയിൽ: ഒലിവ് ഓയിൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുക.
മത്സ്യം: ആഴ്ചയിൽ കുറഞ്ഞത് നാല് തവണയെങ്കിലും ബീൻസ് ഉൾപ്പെടുത്തണം. എല്ലാ തരത്തിലുള്ള ബീൻസ്, പയർ, സോയാബീൻ എന്നിവ ഈ വിഭാഗത്തിൽ പെടുന്നു.
കോഴിയിറച്ചി: ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ കോഴിയിറച്ചി ഡയറ്റിൽ ഉൾപ്പെടുത്താം.വറുത്ത ചിക്കൻ മൈൻഡ് ഡയറ്റിൽ ഉൾപ്പെടില്ല.
അതേസമയം ആരോഗ്യ പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മൈൻഡ് ഡയറ്റ് സ്വീകരിക്കേണ്ടതാണ്.