ചരിത്രത്തിൽ ആദ്യം.. രഞ്ജി ട്രോഫിയിൽ അവിശ്വസനീയ ക്ലൈമാക്സ്.. ഹെല്‍മറ്റില്‍ ഇടിച്ചുയര്‍ന്ന പന്ത് കൈപ്പിടിയിലൊതുക്കി ക്യാപ്റ്റന്‍…
ranji-trophy-2024-25-kerala-to-final
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കേരളത്തിന്റെ എതിരാളികള്‍. 72 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തുന്നത്.
രഞ്ജി ട്രോഫി സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്സില്‍ ഗുജറാത്തിനെ മറികടന്ന കേരളത്തിന്റെ അവസാന വിക്കറ്റ് നേട്ടം ഭാഗ്യത്തിനൊപ്പം അവിശ്വസനീയതയും കൂടിച്ചേര്‍ന്നതായി. മത്സരത്തിന്റെ 175-ാം ഓവറില്‍ അതീവ നാടകീയമായിട്ടാണ് ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്.ആദിത്യ സര്‍വതെയെ ബൗണ്ടറി കടത്താന്‍ ഗുജറാത്തിന്റെ വാലറ്റക്കാരന് അര്‍സാന്‍ നാഗ്വസ്വല്ല അടിച്ച പന്ത് ഫീല്‍ഡറായിരുന്ന സല്മാന് നിസാറിന്റെ ഹെല്‍മറ്റില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത ക്യാപ്റ്റന്‍ സച്ചിന് ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവില്‍ അംപയര്‍ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റണ്‍സ് ലീഡ് സ്വന്തമായി.
ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. കാസർകോട്ടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയും (177നോട്ടൗട്ട് ) ക്യാപ്റ്റൻ സച്ചിൻ ബേബി, സൽമാൻ നിസാർ എന്നിവരുടെ അർധ സെഞ്ചുറിയുമാണ് കേരളത്തിന് കരുത്തായത്.