കടം വീട്ടാൻ വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം.. വീട്ടിൽ വിളിച്ച് ആവശ്യപ്പെട്ടത് ലക്ഷങ്ങൾ.. നാടകം പൊളിച്ച് പോലീസ്…..
Students money fraud case kozhikode
കടം വീട്ടാൻ വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.ബൈക്ക് കടം വാങ്ങിയ പണം സുഹൃത്തുകൾക്ക് തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ ആണ് വിദ്യാർത്ഥി നാടകം ഒരുക്കിയത്.
വീട്ടിലേക്ക് വിളിച്ച് എന്നെ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞ് 5 ലക്ഷം രൂപ ആവശ്യപ്പെടാൻ സുഹൃത്തുക്കളോട് പറഞ്ഞ് വിദ്യാർത്ഥി. പിന്നാലെ സുഹൃത്തുകൾ വിദ്യാർത്ഥിയുടെ വീട്ടിൽ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് നാടകം പൊളിഞ്ഞത്. പിടിയിലായ മൂന്ന് 10 ആം ക്ലാസ് വിദ്യാർത്ഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിട്ടു.